കേരളത്തിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടക്കാറുള്ളതും ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതുമായ പരീക്ഷയാണ് LDC പരീക്ഷ. Lower Division Clerk എന്നാണ് LDC
2023 വർഷത്തിന്റെ അവസാനത്തിലോ അല്ലെങ്കിൽ 2024 -ന്റെ തുടക്കത്തിലോ മാത്രമായിരിക്കും അടുത്ത LDC പരീക്ഷയുടെ വിജ്ഞാപനം (നോട്ടിഫിക്കേഷൻ) ഉണ്ടാവുക. LDC notification വന്നാലുടൻ ഈ പേജിൽ അപ്ഡേറ്റ് ചെയ്യും.
2019 -ലാണ് അവസാനമായി LDC പരീക്ഷയുടെ വിജ്ഞാപനം കേരള സർക്കാർ നടത്തിയത്.എന്നാൽ കോവിഡ് കാരണം ഈ പരീക്ഷ ആ വർഷം നടത്താൻ കഴിഞ്ഞില്ല. അത് പോലെ ആദ്യമായി പ്രിലിംസ്, മെയ്ൻസ് എന്ന രീതിയിൽ പരീക്ഷയെ പരിഷ്കരിക്കുകയും ചെയ്തു. പിന്നീട് ഈ പരീക്ഷ നടന്നത് നടന്നത് 2021 വർഷത്തിലായിരുന്നു.
അത് പോലെ challenger അപ്ലിക്കേഷനിൽ പരീക്ഷയുടെ സിലബസും, പഠിക്കാനുള്ള മെറ്റീരിയൽസ്, പരിശീലന ചോദ്യങ്ങൾ എന്നിവ നൽകിയിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2025 -ൽ തന്നെ പുതിയ LDC റാങ്ക് ലിസ്റ്റ് നിർബന്ധമായും വരേണ്ടത് കൊണ്ട്, 2024 -ൽ പ്രിലിംസ് പരീക്ഷയും ആ വർഷം തന്നെയോ അല്ലെങ്കിൽ 2025-ന്റെ തുടക്കത്തിലോ mains പരീക്ഷയുണ്ടാകും.
ഇത് വരെ psc യുടെ ഭാഗത്ത് നിന്ന് അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.
പ്രാഥമിക പരീക്ഷ, മെയ്ൻസ് പരീക്ഷ എന്നിങ്ങനെ 2 ഘട്ടമായിട്ടായിരിക്കും പരീക്ഷ ഉണ്ടാവുക.
നോട്ടിഫിക്കേഷൻ വന്ന ശേഷം എല്ലാ psc പരീക്ഷകൾക്കും അപേക്ഷിക്കുന്ന പോലെ തന്നെ നിങ്ങളുടെ പ്രൊഫൈലിൽ കയറി അപേക്ഷിക്കാവുന്നതാണ്.
ആദ്യമായിട്ടാണ് PSC പരീക്ഷക്ക് തയ്യാറെടുക്കുന്നവരാണങ്കിൽ PSC thulasi എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രെജിസ്‌ട്രേഷൻ പൂർത്തിയാക്കുക. നോട്ടിഫിക്കേഷൻ വന്ന ശേഷം നിങ്ങളുടെ പ്രൊഫൈലിൽ അപേക്ഷിക്കാനുള്ള ഓപ്ഷൻ കാണിക്കും.
നിലവിലുള്ള LDC റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനിയും കഴിഞ്ഞിട്ടില്ല. 2025 ജൂലൈ വരെ റാങ്ക് ലിസ്റ്റിന് കാലാവധിയുണ്ട്. 2022 മുതലാണ് ഈ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ആദ്യ വർഷം തന്നെ കേരളത്തിൽ 3500+ നിയമനങ്ങൾ നടന്നിട്ടുണ്ട്, അതായത് കാലാവധി അവസാനിക്കുമ്പോഴേക്ക് 10,000+ ഉദ്യോഗാർത്ഥികൾക്ക് ഈ ലിസ്റ്റിൽ നിന്ന് കേരള സർക്കാർ ജോലി ലഭിക്കും.
അത്ര മാത്രം നിയമന സാധ്യതയുള്ള പരീക്ഷയാണിത്. LDC exam 2024 expected job vacancy is more than 5000.