Updated on: 27 Apr 2024

Share

whatsapp icon

കേരള തദ്ദേശ സ്വയം ഭരണ വകുപ്പിലെ Kerala PSC LSGI Secretary (LSGS) എന്ന തസ്തികളിലേക്കുള്ള നോട്ടിഫിക്കേഷൻ 2023 December 29 ന് psc പ്രസിദ്ധീകരിച്ചു. 571/2023 എന്ന category നമ്പറിലാണ് വിജ്ഞാപനം വന്നിരിക്കുന്നത്.ഡിസംബർ 30 മുതൽ നമുക്ക് ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം. ഡിഗ്രി യോഗ്യതയുള്ളവർക്കു മാസം  51,400 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കുന്ന ഗസറ്റഡ് റാങ്കിലുള്ള പോസ്റ്റാണിത്‌.

എന്താണ് LSGS തസ്തിക?

Panchayat, Urban Affairs,  Rural development, Municipal common service, LSG engineering service, Town planning എന്നീ ഡിപ്പാർട്മെന്റുകൾ സംയോജിപ്പിച്ചു കൊണ്ടു ഉണ്ടാക്കിയ ബ്രഹത്തായ ഒരു ഡിപ്പാർട്മെന്റാണ് LSGD (Local self government department). ഇത്രയും വലിയ ഒരു ഡിപ്പാർട്മെന്റിലെ ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് LSGS (Local self Government Secretary.

LSG സെക്രട്ടറി ശമ്പളം 

മാസം 51,400 മുതൽ 1,10,300 വരെയാണ് ശമ്പള സ്കെയിൽ. അലവൻസുകളും മറ്റും ചേർത്ത് തുടക്കത്തിൽ ഏകദേശം 60,138 രൂപ മാസത്തിൽ ലഭിക്കും.നിലവിൽ pending ൽ നിൽക്കുന്ന DA കൂടി അനുവദിച്ചാൽ ഇത് 70,000 കടക്കും.

 

LSGS Promotion

നേരത്തെ സൂചിപ്പിച്ചതു പോലെ വളരെ വലിയ ഒരു ഡിപ്പാർട്മെന്റിലേക്കാണ് നമ്മൾ കടന്നു ചെല്ലുന്നത്. അതുകൊണ്ടു തന്നെ പ്രൊമോഷൻ സാധ്യതകളും വലുതാണ്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറിയായി ജോലി ലഭിക്കുന്ന നിങ്ങൾക്ക് അടുത്ത പ്രൊമോഷൻ എന്നത് മുൻസിപ്പൽ സെക്രട്ടറി എന്ന പോസ്റ്റാണ്. അവിടെ നിന്നും നിങ്ങൾക്ക് Administrative assistant or Assistant director എന്ന പോസ്റ്റിലേക്ക് കയറാം .
കുറച്ചു കൂടി കഴിഞ്ഞാൽ Deputy director OR District Panchayath Secretary എന്ന പോസ്റ്റ് ലഭിക്കാം. പിന്നീട് Joint Director, Additional Director എന്നീ പോസ്റ്റുകളിലേക്കും പ്രൊമോഷൻ ലഭിക്കുന്നു.

യോഗ്യത

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ തത്തുല്യ യോഗ്യത.

ഡിഗ്രി യോഗ്യതയുള്ളവർക്കു കയറാൻ സാധിക്കുന്ന ഏറ്റവും നല്ല ഗസറ്റഡ് ജോലിയാണിത്.  റാങ്ക് ലിസ്റ്റ് വഴി കയറുന്ന ഉദ്യോഗാർത്ഥികൾക്ക്‌ രണ്ടു വിഭാഗങ്ങളിൽ  ജോലി ലഭിക്കാം .ഒന്നുകിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറി.

 

Exam Date


കഴിഞ്ഞ തവണ ഈ പോസ്റ്റിലേക്ക് 100 ൽ കൂടുതൽ ഒഴിവുകൾ ഉണ്ടായിരുന്നു .എന്നാൽ പഞ്ചായത്തു സെക്രട്ടറി എന്ന പോസ്റ്റ് കൂടെ ഇതിന്റെ കൂടെ വന്നതിനാൽ ഏകദേശം 200 നും 300 നും ഇടയിലുള്ള ഒഴിവുകൾ നമുക്ക് പ്രതീക്ഷിക്കാം. 
ഡിഗ്രി 

Related Contents: